Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Summer Drinks

Family Health

ഓ​രോ നാ​ര​ങ്ങാ വെ​ള്ളം കാ​ച്ചി​യാ​ലോ...? ചൂ​ടി​നെ കൂ​ളാ​യി നേ​രി​ടാം

വെ​യി​ലേ​റ്റാ​ൽ പൊ​ള്ള​ല്‍, ക്ഷീ​ണം, ത​ല​ക​റ​ക്കം, ത​ല​വേ​ദ​ന, ഓ​ക്കാ​ന​വും ഛര്‍​ദി​യും, അ​സാ​ധ​ര​ണ​മാ​യ വി​യ​ര്‍​പ്പ്, ക​ഠി​ന​മാ​യ ദാ​ഹം, മൂ​ത്ര​ത്തിന്‍റെ അ​ള​വ് കു​റ​യു​ക, മൂ​ത്രം ക​ടും നി​റ​ത്തി​ലാ​വു​ക, വേ​ഗ​ത്തി​ലു​ള്ള ഹൃ​ദ​യ​മി​ടി​പ്പ്, ബോ​ധ​ക്ഷ​യം എ​ന്നി​വ ഉ​ണ്ടാ​യാ​ല്‍ ശ്ര​ദ്ധി​ക്ക​ണം.

എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ട് തോ​ന്നു​ന്ന​വ​ര്‍ ത​ണ​ലി​ല്‍ മാ​റി വി​ശ്ര​മി​ച്ച് ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. ക​ട്ടി​കൂ​ടി​യ​തോ ചൂ​ട് വ​ര്‍​ധി​പ്പി​ക്കു​ന്ന​തോ ആ​യ വ​സ്ത്ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക.

  • ത​ണു​ത്ത വെ​ള്ളം കൊ​ണ്ട് ദേ​ഹം തു​ട​യ്ക്കു​ക. കാ​റ്റ് കൊ​ള്ളു​ക, വീ​ശു​ക​യോ ഫാ​നോ എ​സി​യോ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്യു​ക. ഉ​ട​ന്‍ ചി​കി​ത്സ തേ​ടു​ക.

വ​ള​രെ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍

  • ഉ​യ​ര്‍​ന്ന അ​ള്‍​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ള്‍ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കും. ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ലും ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം
  • രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം മൂന്ന് വ​രെ​യു​ള്ള സ​മ​യ​ത്ത് കൂ​ടു​ത​ല്‍ നേ​രം വെ​യി​ലേ​ല്‍​ക്ക​രു​ത്.
  • അ​യ​ഞ്ഞ, ഇ​ളം നി​റ​ത്തി​ലു​ള്ള കോ​ട്ട​ണ്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.
  • പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ പാ​ദ​ര​ക്ഷ​ക​ള്‍ ധ​രി​ക്കു​ക. കു​ട​യോ തൊ​പ്പി​യോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​ത്.
  • യാ​ത്രാ​വേ​ള​യി​ല്‍ ഒ​രു കു​പ്പി വെ​ള്ളം ക​രു​തു​ന്ന​തു ന​ല്ല​ത്.
  • തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം കു​ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ക.
  • കു​ട്ടി​ക​ള്‍​ക്ക് ഇ​ട​യ്ക്കി​ട​യ്ക്ക് വെ​ള്ളം ന​ല്‍​ക​ണം.
  • ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, മോ​ര്, നാ​ര​ങ്ങാ​വെ​ള്ളം എ​ന്നി​വ ധാ​രാ​ള​മാ​യി കു​ടി​ക്കു​ക.
  • വെ​ള്ളം ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ള്ള ത​ണ്ണി​മ​ത്ത​ന്‍, ഓ​റ​ഞ്ച് മു​ത​ലാ​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി സാ​ല​ഡു​ക​ളും കൂ​ടു​ത​ലാ​യി ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക.
  • കു​ട്ടി​ക​ളെ വെ​യി​ല​ത്ത് ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്.
  • വെ​യി​ല​ത്ത് പാ​ര്‍​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളെ​യും പ്രാ​യ​മാ​യ​വ​രെ​യും ഇ​രു​ത്തി​യി​ട്ട് പോ​കാ​തി​രി​ക്കു​ക.
  • ചൂ​ടി​ന്‍റെ കാ​ഠി​ന്യം കു​റ​യ്ക്കാ​ന്‍ പ​ക​ല്‍ സ​മ​യ​ത്ത് വീ​ടി​ന്‍റെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും തു​റ​ന്നി​ടു​ക.
  • വൃ​ത്തി​യും ശു​ചി​ത്വ​വു​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്കു​ന്ന പാ​നീ​യ​ങ്ങ​ള്‍ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.
  • ക​ട​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ജ്യൂ​സി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഐ​സ് ശു​ദ്ധ​ജ​ലം കൊ​ണ്ടു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, ആ​രോ​ഗ്യ കേ​ര​ളം & സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്.

Latest News

Corehub Up